വളരെ ജന്മം കഴിഞ്ഞ് ജ്ഞാനി എന്നെ പ്രാപിക്കുന്നു . എല്ലാം വാസുദേവന്‍ തന്നെ എന്നുറച്ച ആ മഹാത്മാവ് അത്യന്തം ദുര്‍ല്ലഭനാണ്. അതാതു കാമങ്ങളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോട്കൂടിയവര്‍ അതാതു നിയമങ്ങള്‍ അനുഷ്ടിച്ചു തങ്ങളുടെ സ്വഭാവത്താല്‍ സ്വയം നിയന്ത്രിതരായി അന്യ ദേവതകളെ ഭജിക്കുന്നു. ആരാര് ഏതേതു ദേവതാ സ്വരൂപത്തെ ഭക്തനായി ശ്രദ്ധയോടെ അര്‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവര്‍ക്കെല്ലാം ആ ശ്രദ്ധയെ തന്നെ ഞാന്‍ നല്‍കുന്നു. അവന്‍ ആ ശ്രദ്ധയോടെ ആ ദേവന്‍റെ ആരാധന നടത്തുന്നു. അതില്‍നിന്നു ഞാന്‍ തന്നെ നല്കുന്ന അതാതു കാമങ്ങള്‍ [...]
Filed under: malayalam bhagavad geetha | രേഖപ്പെടുത്തിയിരിക്കുന്ന ജ്ഞാനവിജ്ഞാനയോഗം,bhagavat geetha,india,kerala,mahabharatham,malayalam,malayalam bhagavat geeta | Leave a Comment »
