സാംഖ്യയോഗം 2


ആര് ഈ ആത്മാവിനെ കൊല്ലുന്നവന് എന്ന് ധരിക്കുന്നുവോ ആര് ഇവനെ കൊല്ലപ്പെട്ടവനായി ഗണിക്കുന്നുവോ ആ രണ്ടു പേരും വാസ്തവം അറിയുന്നില്ല. ആത്മാവ് കൊല്ലുന്നില്ല കൊല്ലപ്പെടുന്നുമില്ല.

ഇവന്‍ ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട്‌ വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാതവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവന്‍ ശരീരം ഹതമാകുമ്പോള്‍ ഹനിക്കപ്പെടുന്നുമില്ല.

പാര്‍ത്ഥ, ആരിവനെ, ഈ ആത്മാവിനെ നാശ രഹിതനുമ് നിത്യനും ജനനരഹിതനുമ് മാറ്റമില്ലതവനുമായി അറിയുന്നുവോ അങ്ങിനെയുള്ള പുരുഷന്‍ ആരെ എങ്ങിനെ കൊല്ലിക്കുന്നു? ആരെ എങ്ങിനെ കൊല്ലുന്നു?

മനുഷ്യന്‍ എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു അപരങ്ങളായ പുതിയവ സ്വീകരിക്കുന്നുവോ. അതുപോലെ ആത്മാവ് ജീര്‍ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.

ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവ് ഏല്‍പ്പിക്കുന്നില്ല. ഇവനെ തീ ദാതിപ്പിക്കുന്നില്ല. ഇവനെ വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.

ഇവന്‍ ഛെദിക്കപ്പെടാതവനാണ്. ഇവന്‍ ദെഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാതവനാണ്. ഉണങ്ങാതവനുമാണ്. ഇവന്‍ നിത്യനും സര്‍വ വ്യാപിയും സ്ഥിരസ്വഭാവനും സനാതനനുമാണ്.

ഇവന്‍ ഇന്ദ്രിയങ്ങള്‍ക്കു ആഗോചരനാണ്.ഇവന്‍ മനസ്സിനും ആഗോചരനാണ്. ഇവന്‍ മാറ്റമില്ലാതവനുമാനെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവനായി ഇവനെ അറഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക.

കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കില്തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.

ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഖിചിട്ടാവശ്യമില്ല.

ജീവികള്‍ ജനനത്തിനു മുന്‍പ് അവ്യക്തമായ അവസ്ഥയോട്‌കൂടിയവയാണ്. വ്യക്തമായ മദ്ധ്യം ജീവിതകാലമായവയും അവ്യക്തമായ മരണാനന്തര സ്ഥിതിയുള്ളവയും തന്നെയാണ്. ഹേ ഭാരതാ, അതില്‍ എന്തിന് വിലപിക്കണം?

ഒരാള്‍ ഇവനെ ഒരു അത്ഭുതവസ്തു പോലെ കാണുന്നു. മറ്റൊരാള്‍ അതുപോലെ ആശ്ചര്യ വസ്തുപോലെ ഇവനെ പറ്റി പറയുന്നു. വേറൊരാള്‍ അത്ഭുതവസ്തു പോലെ ഇവനെ പറ്റി കേള്‍ക്കുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.

അര്‍ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി ഒരിക്കലും വധിക്കപ്പെടാവുന്നവനല്ല. അതിനാല്‍ ഭൂതങ്ങലോന്നിനെപ്പറ്റിയും നീ ദുഖിക്കേണ്ടതില്ല.

സ്വധര്‍മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധര്‍മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.

അപ്രതീക്ഷിതമായി അടുത്ത് സ്വര്‍ഗത്തിന്‍റെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധര്‍മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കെണ്ടിവരും.

തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ട്ടമാണ്.

ഭയംകൊണ്ടു യുദ്ത്തില്‍നിന്നും പിന്തിരിഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.

നിന്‍റെ ശത്രുക്കള്‍ നിന്‍റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും . അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: