പ്രഭാതമായ് തൃക്കണിയേകിയാലും

Guruvayurappan

http://www.4shared.com/file/70184626/f0a93f5a/1_-_Prabhathamay.html1 – Prabhathamay.mp3]

ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ….

പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും
വിളിപ്പുറത്തെത്തിടും എന്‍ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ

വിളിപ്പുറത്തെത്തിടും എന്‍ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ……..

മുപ്പത്തിമുക്കോടി ദേവര്‍ക്കും പൂജ്യനായ് മുപ്പാരിടങ്ങളും കരവാളും രാജനായ്

പ്രണതജനങ്ങള്‍തന്‍ വ്രണിത മനങ്ങളില്‍ പ്രണയമായ് പ്രവഹിക്കും പ്രണവപ്രകാശമേ
പെരിഞ്ചല്ലൂരപ്പാ പ്രണാമം പെരുഞ്ചൊല്ലെഴുമപ്പാ പ്രണാമം

പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും
വിളിപ്പുറത്തെത്തിടും എന്‍ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ……..

ശതസോമമാമുനി ആര്‍ജ്ജിച്ച സ്വത്തേ സീതാരാമന്‍ സേവിച്ച സത്തേ

നെയ്യമൃതര്‍പ്പിച്ചു തിരുമുന്നില്‍ സാദരം കൈയ്യുകള്‍കൂപ്പിനില്‍പ്പൂ പുരുഷാരം
പെരിഞ്ചല്ലൂരപ്പാ പ്രണാമം പെരുഞ്ചൊല്ലെഴുമപ്പാ പ്രണാമം

പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും
വിളിപ്പുറത്തെത്തിടും എന്‍ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ
പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും
വിളിപ്പുറത്തെത്തിടും എന്‍ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ…….